
ഈ പവിഴദ്വീപിനെ ദീർഘദർശനത്തോടെ നയിച്ച് സമസ്ത മേഖലകളിലും പുരോഗതിയും സമ്പത്സമൃദ്ധിയും കൈവരിച്ച ബഹ്റൈൻ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ 75-ാം ജന്മദിനം KSCA അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു.

പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ., സെക്രട്ടറി ബിന്ദു നായർ എന്നിവർ ഉൾപ്പെടെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ വിഭാഗം അംഗങ്ങളും ചേർന്ന് ചടങ്ങിന് നേതൃത്വം നൽകി. സംഘടനയിലെ കുട്ടികളും മുതിർന്ന അംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ബഹ്റൈൻ രാജാവും രാജകുടുംബവും പ്രവാസി സമൂഹത്തോടു പുലർത്തുന്ന കരുതലിനും ദയാവായ്പ്പിനും നന്ദി രേഖപ്പെടുത്തിയതോടൊപ്പം രാജാവിന്റെ ദീർഘായുസ്സിനും ക്ഷേമത്തിനുമായി പ്രാർത്ഥിച്ചുകൊണ്ട് യോഗനടപടികൾ സമാപിച്ചു.


