മനാമ: സ്റ്റാർ വിഷൻ ഇവൻറ്സിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ പ്രമുഖ നർത്തകി ബബിത ചെട്ടിയാറിന്റെ ശിക്ഷണത്തിൽ 5 വിദ്യാർത്ഥിനികളുടെ നൃത്ത അരങ്ങേറ്റം നടന്നു. ”നൃത്ത്യാഞ്ജലി” എന്ന പേരിൽ ഇന്ത്യൻ സ്കൂൾ ജംഗ്ഷൻ മാൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ മുഖ്യാതിഥി ആയിരുന്നു.
പ്രിൻസിപ്പൽ പളനിസ്വാമി, സോമൻ ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ നൃത്ത അദ്ധ്യാപിക ബബിത ചെട്ടിയാറിനെ പ്രിൻസ് എസ് നടരാജൻ മൊമെന്റോ നൽകി ആദരിച്ചു.അതിശയ സുരേഷ്, ജയലക്ഷ്മി അമ്പിളി, പുതംസ തിസാരി സെഹസ്ന, ശ്രേയ സൂസ ജോൺ, സുഹാനി സുധാകർ എന്നിവരാണ് ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചത്.അടുത്ത ബാച്ചിന്റെ അരങ്ങേറ്റം ജനുവരിയിൽ നടത്തുമെന്ന് ബബിത ചെട്ടിയാർ അറിയിച്ചു.