മനാമ: നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലേയും നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും സംയുക്ത പരിശോധന കാമ്പെയ്നുകൾ നടത്തി. താമസവുമായി ബന്ധപ്പെട്ട് ബഹ്റൈന്റെ നിയമങ്ങളും വ്യവസ്ഥകളും തൊഴിലാളികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും (എൽഎംആർഎ) നാല് പ്രവിശ്യകളിലെ സുരക്ഷാ ഡയറക്ടറേറ്റുകളുടെയും സഹകരണത്തോടെയാണ് നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ് പരിശോധന നടത്തിയത്. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ ഏതാനും പേർ പിടിയിലായി.


