തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മേധാവി ബിഷപ്പ് കെപി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ബിലിവേഴ്സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നാല് ദിവസങ്ങള്‍ തുടര്‍ച്ചയായി ബിലിവേഴ്സ് സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 14 കോടി രൂപയോളം വരുന്ന കളളപ്പണവും പരിശോധനകളില്‍ പിടിച്ചെടുത്തിരുന്നു. രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകള്‍ അടക്കമാണ് കണ്ടെടുത്തത്. തിരുവല്ലയിലെ ആസ്ഥാനത്തു നിന്നാണ് പണത്തിന്റെ ഏറിയ പങ്കും പിടിച്ചെടുത്തത്.