മനാമ: ബഹ്റൈൻ സ്ത്രീകളുടെ 25 തൊഴിലുകളെ ചിത്രീകരിക്കുന്ന, 20 കലാകാരന്മാർ ചേർന്ന് വരച്ച ‘സ്ത്രീകൾ, രാഷ്ട്രനിർമ്മാണത്തിൽ യോഗ്യരായ പങ്കാളികൾ’ എന്ന തലക്കെട്ടിൽ 630 ചതുരശ്ര മീറ്റർ ചുവർചിത്രം ബഹ്റൈനിലെ നോർത്തേൺ ഗവർണറേറ്റ് ബുരി റൗണ്ട് എബൗട്ടിന് സമീപം അനാച്ഛാദനം ചെയ്തു.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയിലുമുണ്ടായ ബഹ്റൈൻ വനിതകളുടെ നേട്ടങ്ങളുടെ പ്രതിഫലനമാണിതെന്ന് നോർത്തേൺ ഗവർണർ അലി അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ പറഞ്ഞു.
പരിപാടിയിൽ മറിയം അൽ ദേൻ എം.പി, നോർത്തേൺ ഏരിയ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. സെയ്ദ് ഷുബ്ബർ ഇബ്രാഹിം അൽ വെദായി, അറബ് ഓപ്പൺ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. നജ്മ താഖി, നോർത്തേൺ ഡെപ്യൂട്ടി ഗവർണർ
ബ്രിഗേഡിയർ അബ്ദുല്ല അലി റാഷിദ് മാൻതെർ, ആഭ്യന്തര മന്ത്രാലയത്തിന്റെ നോർത്തേൺ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആന്റ് ഫോളോ-അപ്പ് ഡയറക്ടറേറ്റിൻ്റെ ഡയറക്ടർ അമൽ ബു ചന്ദാൽ എന്നിവർ പങ്കെടുത്തു
Trending
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു