
മനാമ: ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായനയുടെ ഈ വര്‍ഷത്തെ ക്യാമ്പയിന് തുടക്കമായി. ജ്വലനം എന്ന പേരില്‍ നടന്ന ക്യാമ്പയിന് വിളംബരം കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പേരോട് അബ്ദുറഹ്മാന് സഖാഫി നിര്‍വ്വഹിച്ചു. സെപ്റ്റംബര്‍ 28 മുതല്‍ നവംബര്‍ 15 വരെയാണ് ക്യാമ്പയിന് ആചരിക്കുന്നത്. പ്രവാസി വായന പ്രസീദ്ധീകരണം വിജയകരമായ ഒന്‍പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഷാനവാസ് മദനി ചെയര്‍മാനും നിസാര്‍ എടപ്പാള്‍ കണ്‍വീനറുമായുള്ള 15 അംഗ സമിതി നിലവില്‍ വന്നു. പ്രവാസീ വായനയെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശനം, സാംസ്കാരിക സെമിനാര്‍, കുട്ടികളില്‍ വായനാ ശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ‘തളിര്’ വായനാ വേദി, കുടുംബ വായന തുടങ്ങീ വിവിധ പരിപാടികള്‍ ക്യാമ്പയിന് കാലയളവില്‍ നടക്കുമെന്ന് ഐ.സി.എഫ് പബ്ലിക്കേഷന്‍ സമിതി അറിയിച്ചു. ഐ.സി.എഫ് നേതാക്കളായ കെ.സി.സൈനുദ്ധീന്‍ സഖാഫി, ഉസ്മാന് സഖാഫി, അബൂബക്കര്‍ ലത്വീഫി, വി.പി.കെ അബൂബക്കര്‍ ഹാജി എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
