തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിൻറെ വടകരയിലെ മിന്നല്‍ സന്ദര്‍ശത്തില്‍ മന്ത്രി മദ്യക്കുപ്പികള്‍ കണ്ടെത്തുകയും തുടര്‍ന്ന് ഉദ്യോഗസ്ഥരെ ശാസിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ മന്ത്രിയുടെ സന്ദര്‍ശനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു.
മന്ത്രിയായിരിക്കുന്നത് വരെ മിന്നല്‍ പരിശോധനകള്‍ തുടരുമെന്നും, ജോലിത്തിരക്കായതിനാല്‍ ട്രോളുകള്‍ നോക്കുവാന്‍ സമയം ലഭിക്കാറില്ലെന്നും വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മിന്നൽ പരിശോധനകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
