തിരുവനന്തപുരം: കോണ്‍ഗ്രസിനകത്ത് രൂക്ഷമായ പ്രശ്നങ്ങളില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. അഭിപ്രായവ്യത്യാസ്യം ഉള്ളവരുണ്ടാകം.മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. എല്ലാവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. ന്യായമായതെല്ലാം ചെയ്തിട്ടുണ്ട്. വിഎം സുധീരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി താന്‍ നേരിട്ടുകണ്ട് സംസാരിച്ചതാണ്.പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആര്‍ങ്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ ശ്രമിക്കുമെന്നും സുധാകരന് പറഞ്ഞു.
