
മനാമ: ബഹ്റൈനിൽ റമദാൻ മാസത്തിൽ പഠനം ഓൺലൈനാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പാർലമെന്റ് നിർദേശം മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വ്യക്തിഗത ക്ലാസുകൾ ആസൂത്രണം ചെയ്തതുപോലെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും സ്കൂൾ സമയത്തെയും കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.


