തിരുവനന്തപുരം: കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയിൽ ഇളവ് വരുത്താൻ സംസഥാന സർക്കാർ തീരുമാനം.
പരിശോധന സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന പ്രവാസികൾക്ക് നെഗറ്റീവ് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട, പകരം പി പി ഇ കിറ്റ് ധരിച്ചാൽ മതി എന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. യാത്ര ചെയ്യുന്നവർക്ക് പി പി ഇ കിറ്റുകൾ നൽകാൻ വിമാനകമ്പനിക്കളോട് സംസ്ഥാന സർക്കാർ നിർദേശിക്കും.
പരിശോധനാസൗകര്യമില്ലാത്ത സൗദി, കുവൈറ്റ്,ഒമാൻ ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ് ഖത്തറിലും യൂ എ ഇ യിലും പരിശോധനാ സൗകര്യം ഉണ്ട് .ഇവിടെ നിന്ന് വരുന്നവർക്ക് പരിശോധന നിർബന്ധമാണ്. എൻ 95 മാസ്ക് ഉള്ളതോ ഇല്ലാത്തതോ ആയ പി പി ഇ കിറ്റ് മതിയെന്നും സർക്കാർ തിരുമാനിച്ചിട്ടുണ്ട്.