ന്യൂഡൽഹി: ബഡ്ജറ്റിൽ പേരുപോലുമില്ല, മോദി വിളിച്ചുചേർക്കുന്ന യോഗം ബഹിഷ്കരിക്കാൻ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. മൂന്നാം മോദി സർക്കാരിന്റെ ബഡ്ജറ്റ് കടുത്ത വിവേചനപരമെന്ന് ആരോപിച്ച് നിതി അയോഗ് യോഗം ബഹിഷ്കരിക്കാനൊരുങ്ങി മുഖ്യമന്ത്രിമാർ. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമാണ് യോഗം ബഹിഷ്കരിക്കുക. കോൺഗ്രസ് മുഖ്യമന്ത്രിമാർ വിവേചനപരമായ ബഡ്ജറ്റിൽ പ്രതിഷേധിച്ച് നിതി അയോഗിന്റെ യോഗം ബഹിഷ്കരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. അങ്ങേയറ്റം അപകടകരവും ഫെഡറലിസത്തിനും ഭരണഘടനാ തത്വങ്ങൾക്കും വിരുദ്ധമാണ് ബഡ്ജറ്റെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
Trending
- ഐ.വൈ.സി.സി ഫുട്ബോൾ ടൂർണമെന്റ് ഗോസി എഫ് സി ജേതാക്കൾ.
- പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു; 16 കാരന് അടക്കം രണ്ടുപേര്‍ പിടിയില്‍
- ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല: സുപ്രീംകോടതി
- താമരശേരിയില്‍ യുവാക്കള്‍ കോഫി ഷോപ്പ് അടിച്ചുതകര്‍ത്തു
- ടിംസ് 2023: ബഹ്റൈനി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച റാങ്കുകള്‍
- വിവാഹവാഗ്ദാനം നല്കി പീഡനം, വധഭീഷണി; യുവാവ് പിടിയില്‍
- യുകെയില്‍ വിശേഷ ദിനങ്ങളില്‍ ഇനി സാരിയും ധരിക്കാം
- വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാണാനില്ല