തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസ് വരുമ്പോള്‍ സര്ക്കാന് കെ റെയില്‍ സര്‍വെയില്ല. ഇവിടെ നടക്കുന്നത് എന്താണെന്ന് ദേശീയ നേതാക്കളില്‍ നിന്നും മറച്ചുവയ്ക്കുകയായിരുന്നു ലക്ഷ്യം. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ ഇന്ധന വിലയും പാചകവാതക വിലയും വര്‍ധിപ്പിക്കുന്നത് 75 ദിവസത്തേക്ക് നിര്‍ത്തിവച്ചു. തൊട്ടുപിന്നാലെ വര്‍ധിപ്പിച്ചു. അതുപോലെയാണ് സംസ്ഥാന സര്‍ക്കാരും ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ കുറ്റിയിടല്‍ നിര്‍ത്തിവച്ചത്. മഞ്ഞ കുറ്റിയെന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും പ്രതീകമാണ്. ജനങ്ങളുടെ മേല്‍ കുതിര കയറാനും പാവങ്ങളുടെ നാഭിക്ക് പൊലീസിനെക്കൊണ്ട് ചവിട്ടിച്ച ധാര്‍ഷ്ട്യത്തിന് എതിരായി ജനങ്ങളുടെ പ്രതികരണം ഉണ്ടാകുമെന്ന് ഭയന്നാണ് കുറ്റിയിടല്‍ നിര്‍ത്തിവച്ചത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും തുടരും. അപ്പോള്‍ യു.ഡി.എഫ് തടയും. ഇപ്പോള്‍ കുറ്റിയിട്ടാലും തടയും.
