കൊച്ചി: തൃശൂർ കേരളവർമ്മ കോളേജിലെ ചെയർമാൻ തിരഞ്ഞെടുപ്പിനെതിരെ കെഎസ്യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി. പോൾ ചെയ്ത വോട്ടുകൾ സംബന്ധിച്ച് ചില വ്യത്യാസം നിലനിൽക്കുന്നുണ്ട്. അത് മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് നിർദേശം നൽകി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതിനുള്ളിൽ ചെയർമാൻ ചുമതലയേൽക്കുകയാണെങ്കിലും അത് കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും.ശ്രീക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചതിന്റെ രേഖകൾ ഉണ്ടോ എന്ന് കോടതി ചോദിച്ചു. വാക്കാൽ പ്രഖ്യാപിച്ചു എന്നാണ് ശ്രീക്കുട്ടന്റെ അഭിഭാഷകൻ മറുപടി നൽകിയത്. റീക്കൗണ്ടിംഗിന് ശേഷം രാത്രി 12നാണ് പ്രഖ്യാപനം നടത്തിയത്. പത്ത് വോട്ടിനാണ് എസ്എഫ്ഐ സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിച്ചത്. ബാഹ്യ ഇടപെടൻ ഉണ്ടായതായി ശ്രീക്കുട്ടന്റെ വക്കീൽ വാദിച്ചു. കോളേജിന്റെ മാനേജർ, പ്രിൻസിപ്പൽ എന്നിവരെ കക്ഷി ആക്കണം എന്നും കോടതി പറഞ്ഞു.ചെയർമാൻ തിരഞ്ഞെടുപ്പിൽ എത്ര വോട്ട് പോൾ ചെയ്തുവെന്ന് കോടതി ചോദിച്ചു. ഔദ്യോഗിക രേഖകൾ ഒന്നും നൽകിയിട്ടില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു. ജയിച്ച ആൾ സ്ഥാനമേല്‍ക്കുന്നത് തടയണം എന്നും ശ്രീക്കുട്ടൻ ആവശ്യപ്പെട്ടു. അനിരുദ്ധിന് കൂടുതൽ വോട്ടുകൾ ഉണ്ടെങ്കിൽ എന്തിന് റീക്കൗണ്ടിംഗ് ആവശ്യപ്പെട്ടു. റീക്കൗണ്ടിംഗിന്റെ ആവശ്യമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. റിട്ടേണിംഗ് ഓഫീസറുടെ വിവേചനാധികാരം ഉപയോഗിച്ച് അപേക്ഷ കൂടാതെ റീക്കൗണ്ടിംഗ് പ്രഖ്യാപിക്കാൻ കഴിയുമെന്ന് യുണിവേഴ്സിറ്റി വ്യക്തമാക്കി.ശ്രീക്കുട്ടൻ തെളിവുകൾ ഹാജരാക്കിയില്ലെന്നും സർവകലാശാല വിശദീകരിച്ചു. തുര്‍ന്നാണ് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യം അട്ടിമറിച്ച മന്ത്രി ആർ ബിന്ദു രാജി വയ്ക്കണം, ചെയർമാൻ തിരഞ്ഞെടുപ്പ് വീണ്ടും നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിസിസിയുടെ വേതൃത്വത്തിൽ കേരളവർമ്മ കോളേജിലേയ്ക്ക് മാർച്ച് നടത്തി. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു