തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഹൈബി ഈഡനെതിരായ സോളാർ പീഡന കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു. തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. തെളിവ് നൽകാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എം.എൽ.എ ഹോസ്റ്റലിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സി.ബി.ഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ആറ് കേസുകളാണ് സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർപ്രകാശ്, ബി.ജെ.പി. നേതാവ് അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ ആറ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തായിരുന്നു സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സി.ബി.ഐ റിപ്പോർട്ടില്‍ പറയുന്നു. എം.എൽ.എ ഹോസ്റ്റലിൽ പരാതിക്കാരിയുമായി സി.ബി.ഐ നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു. സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എം.എൽ.എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയത്. കേരള പൊലീസിന്റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എം.പിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല. അതേസമയം, മറ്റ് കേസുകളിൽ അന്വേഷണം തുടരുമെന്നും സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു
Trending
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

