കൊല്ലം : അത്യന്താധുനിക സമൂഹത്തിൽ ഡിജിറ്റൽ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ പഠിക്കാനുള്ള അവകാശം നിഷേധിക്കപെടുന്നത് സർക്കാരുകൾ ഗൗരവത്തോടെ കാണണമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു. പി എൻ പണിക്കർ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തോടനുബന്ധിച്ചു നടത്തിയ സമ്മേളനം ഉത്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.
വികസനത്തിലൂടെ ഡിജിറ്റൽ അസമത്വം കുറക്കുക എന്നുള്ളതാവണം നമ്മുടെ മുദ്രാവാക്യം. ഡിജിറ്റൽ വിപ്ലവം നടക്കുന്ന ഈ കാലഘട്ടത്തിൽ നിരവധി വിദ്യാർത്ഥികൾ വെല്ലുവിളി കൾ നേരിടുന്നു ഇതിന് ശാശ്വതമായ പരിഹാരം കാണാൻ പൊതുസമൂഹവും സർക്കാരുകളും കൈ കോർക്കണം. ഫൌണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. എൻ ബാലഗോപാൽ, വെള്ളിമൺ ദിലീപ്, എൻ ജയചന്ദ്രൻ, ഗോപി കൃഷ്ണ, ജി ആർ കൃഷ്ണ കുമാർ, ഡി ഗീതാ കൃഷ്ണൻ, ബി എസ് ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
Trending
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി
- ‘ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി’; ആറൻമുളയിലും ആചാരലംഘനം, ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്
- തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്
- ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള; ‘ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചനയുടെ ഭാഗം’, നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
- ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രജിസ്ട്രേഷന് തുടങ്ങി
- പുതിയ ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് എം.പിമാര്‍
- അല്‍ മനാര ആര്‍ട്ട് ആന്റ് കള്‍ചര്‍ സ്പേസ് ഉദ്ഘാടനം ചെയ്തു
- പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി