ന്യൂഡല്‍ഹി: ‘ഇന്ത്യ’ പ്രതിപക്ഷസഖ്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച് ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. ബിഹാറിലെ മഹാസഖ്യംവിട്ട് നിതീഷ് എന്‍.ഡി.എയിലേക്ക് തിരിച്ചെത്തുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.അതേസമയം, ഇക്കുറി ബി.ജെ.പിയുടെ സ്വന്തം മുഖ്യമന്ത്രി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് പട്നയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറിയത്. ആര്.ജെ.ഡി., ജെ.ഡി.യു. നേതാക്കള്‍ പ്രത്യേകം യോഗം ചേര്‍ന്നു.ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വവുമായി നിരന്തരം ആശയവിനിമയം നടത്തി. നിതീഷിനെ മുന്നണിയില്‍ പിടിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ശനിയാഴ്ച രാത്രി വൈകിയും ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
Trending
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്