മനാമ: നിസാൻ ബഹ്റൈൻ ഓൾ ന്യൂ 2023 നിസാൻ എക്സ്-ട്രെയ്ൽ മോഡൽ പുറത്തിറക്കി.

ഉപഭോക്താക്കൾക്ക് ഏറ്റവും ആധുനിക വാഹനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്.

നിസാൻ ഷോറൂമിൽ നടന്ന ചടങ്ങിൽ വൈ.കെ അൽമൊയ്യാദ് ആൻഡ് സൺസ് ചെയർമാൻ ഫാറൂഖ് അൽമൊയ്യാദ്, ഡയറക്ടർമാർ, സി.ഇ.ഒ അലോക് ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.

