ലണ്ടൻ : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും13,500 കോടി തട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് നീരവ് മോദി നൽകിയ ഹർജി ലണ്ടൻ കോടതി തള്ളി. ഇത് ഏഴാമത്തെ തവണയാണ് നീരവ് മോദി ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ജാമ്യത്തിനായി കഴിഞ്ഞ ആറ് തവണ നീരവ് മോദി നൽകിയ ഹർജികളും കോടതി തള്ളിയിരുന്നു. നാല് തവണ യു.കെ ഡിസ്ട്രിക് കോടതിയും, രണ്ട് തവണ ഹൈക്കോടതിയുമാണ് ജാമ്യം നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും നീരവ് മോദി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപ തട്ടിച്ച കേസിൽ സിബിഐ, എൻഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്നയാളാണ് നീരവ് മോദി. ബാങ്കിനെ കബളിപ്പിച്ച് വൻതുക തട്ടിയ ശേഷം ലണ്ടനിലേക്ക് കടന്നുകളഞ്ഞ നീരവ് മോദിയെ കഴിഞ്ഞ വർഷമാണ് ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വാൻഡ്സ്വർത്ത് ജയിലിൽ കഴിയുകയാണ്. കഴിഞ്ഞ മാസം നീരവ് മോദിയുടെ റിമാൻഡ് കാലാവധി കോടതി നവംബർ മൂന്ന് വരെ നീട്ടിയിരുന്നു.