
മലപ്പുറം: പെരിന്തൽമണ്ണയിൽ മരിച്ച യുവാവിന്റെ സ്രവ പരിശോധനയിൽ നിപ്പ കണ്ടെത്തിയതിനെ തുടർന്ന് സമ്പർക്കപ്പെട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു.
26 പേരാണ് യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു.
സെപ്റ്റംബർ 9നാണ് പെരിന്തൽമണ്ണയിലെ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ യുവാവ് മരിച്ചത്. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പി.സി.ആർ. പരിശോധനയിൽ ഫലം പോസിറ്റീവെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്ഥിരീകരണത്തിനായി സാംപിൾ അയച്ചു. നിപ്പ ഔദ്യോഗകമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് കടക്കും.
