തൃശ്ശൂര്‍: കൊട്ടേക്കാട് കുന്നത്തുപീടികയിൽ ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്ളാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ റിജോ ജോണിയുടെയും സനയുടെയും മകൻ ജോൺ പോളിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി ഒൻപതോടെ കണ്ടെത്തിയത്. കൊട്ടേക്കാട് സെയ്ന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സൈക്കിളുമായി കുട്ടിയെ കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പ്ളാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിൽ കണ്ടെത്തിയത്. തുറസ്സായി കിടക്കുന്ന ആഴത്തിലുള്ള മാലിന്യക്കുഴിയിലേക്ക് സൈക്കിൾ മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
Trending
- ബഹ്റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ

