പാലക്കാട്: ഒന്‍പത് തീവണ്ടികളില്‍ മുന്‍കൂട്ടി റിസര്‍വേഷനില്ലാതെ യാത്രചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍. മേയ് ഒന്നിന് ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ ആരംഭിക്കുമെന്നാണ് നേരത്തെ റെയില്‍വേ അറിയിച്ചിരുന്നത്. ഈ ബോഗികളിലേക്കായി മുന്‍കൂര്‍ റിസര്‍വ് ചെയ്തിരുന്നവര്‍ക്ക് റിസര്‍വേഷന്‍ തുക തിരിച്ചു നല്‍കും. റിസര്‍വേഷന്‍ ഫോമില്‍ ഇവര്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് സന്ദേശം നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.
നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ്, മംഗളൂരു ജങ്ഷൻ- കൊച്ചുവേളി അന്ത്യോദയ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ്, തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ എക്സ്പ്രസ്, മംഗളൂരു സെൻട്രൽ-കോഴിക്കോട് എക്സ്പ്രസ് എന്നീ തീവണ്ടികളിലാണ് ജനറൽ കമ്പാർട്ട്മെന്റുകൾ ആരംഭിക്കുന്നത്.
