
മനാമ: നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (എന്‍.ഐ.എച്ച്.ആര്) ബോര്‍ഡ് ഓഫ് കമ്മീഷണേഴ്സില്‍നിന്നുള്ള പ്രതിനിധി സംഘം ഇസ ടൗണിലെ വനിതാ പരിഷ്കരണ, പുനരധിവാസ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി.
തടവുകാരുടെ അവസ്ഥകള്‍ അവലോകനം ചെയ്യാനും ദേശീയ നിയമത്തിനും പ്രസക്തമായ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുമായിരുന്നു സന്ദര്‍ശനം.
പ്രതിനിധി സംഘം തടങ്കലിന്റെ അവസ്ഥകള്‍ പരിശോധിക്കുകയും തടവുകാരെ കാണുകയും അവരുടെ അഭിപ്രായങ്ങളും അധികാരികള്‍ക്ക് സമര്‍പ്പിക്കാനുള്ള അഭ്യര്‍ത്ഥനകളും രേഖപ്പെടുത്തുകയും ചെയ്തു. തടവുകേന്ദ്രത്തില്‍ ലഭിക്കുന്ന ആരോഗ്യ, സാമൂഹിക സേവനങ്ങളുടെ നിലവാരം വിലയിരുത്താനും തടവുകാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ദേശീയ, അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കാനുമായി പ്രതിനിധി സംഘം കേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ പരിശോധിച്ചു.
