തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. കടകൾ രാത്രി 10 ന് അടയ്ക്കണം. ആൾക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല.
വാഹനപരിശോധന ശക്തമാക്കും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകും.