ലോസ് ഒലീവിയോസ്: പെറുവിലെ നിശാക്ലബ്ബില്‍ പോലീസ് റെയ്ഡിനിടെ തിക്കിലും തിരക്കിലും പെട്ട് 13മരണം. പെറുവിലെ ലോസ് ഒലിവിയോസിലെ ലിമാസ് ക്ലബ്ബിലാണ് അപകടം നടന്നത്.ക്ലബ്ബിലെ ആറ് ജീവനക്കാര്‍ക്കും മൂന്നു പോലീസുകാര്‍ക്കും പരിക്കേറ്റു. ഒറ്റ പ്രവേശന കവാടം മാത്രം തുറന്നു വച്ചിരുന്നത് അപകടം കൂട്ടിയെന്നും പോലീസ് പറഞ്ഞു. കൊറോണ മാനദണ്ഡം പാലിക്കാതെ പാര്‍ട്ടി നടത്തിയ സ്ഥലത്തേയ്ക്കാണ് പോലീസ് എത്തിയത്. രാത്രി വിരുന്നിനിടയിലേയ്ക്ക് പോലീസ് എത്തിയതറിഞ്ഞ് വിരുന്നിനെത്തിയവര്‍ ഇറങ്ങി ഓടി. ഇരുട്ടില്‍ വീണ നിരവധി പേര്‍ക്ക് മുകളിലൂടെ ആളുകള്‍ ചവിട്ടിക്കൊണ്ട് ഓടിയതാണ് മരണം കൂടാന്‍ കാരണം. സംഭവവുമായി ബന്ധപ്പെട്ട് ക്ലബ്ബിലെ ജീവനക്കാരടക്കം 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍