കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ഇത് മുന്നാം തവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. സ്വപ്നയെയും ശിവശങ്കറിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. ഇതിനായി സ്വപ്ന സുരേഷിനെയും എന്‍ ഐ എ ഓഫീസില്‍ എത്തിച്ചു.
ഇന്നത്തെ ചോദ്യം ചെയ്യൽ സ്വപ്നയുടെ ഫോണില്‍ നിന്ന് കിട്ടിയ ഡിജിറ്റൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വപ്നയുടെ നശിപ്പിക്കപ്പെട്ട ഫോണിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ വീണ്ടെടുത്തിരുന്നു.