കണ്ണൂർ: എലത്തൂരിൽ ട്രെയിനിൽ തീയിട്ട സംഭവത്തിൽ അന്വേഷണത്തിന് എൻഐഎ. പ്രതിക്കായി തെരച്ചിൽ തുടരുന്നതിനിടെ എൻഐഎ സംഘം കണ്ണൂരിലെത്തി. അക്രമം ഉണ്ടായതിനെ തുടർന്ന് ട്രെയിനിലെ ഡ1, ഡി2 കോച്ചുകൾ പൊലീസ് സീൽ ചെയ്തിരുന്നു. ഇവ കണ്ണൂരിലേക്ക് മാറ്റിയിരുന്നു.
സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി പി വിക്രമന് ആണ് അന്വേഷണസംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്. പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി കമ്മിഷണർ ഈശ്വരറാവു അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോടെത്തും.