മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ (എസ്എംസി) മെഡിക്കൽ പിശകുകൾ മൂലമാണെന്ന് സംശയിക്കുന്ന രണ്ട് പെൺ കുഞ്ഞുങ്ങളുടെ മരണത്തെക്കുറിച്ച് സമഗ്രവും വിപുലവുമായ അന്വേഷണം അതോറിറ്റി ആരംഭിച്ചതായി എൻഎച്ച്ആർഎ ചീഫ് എക്സിക്യൂട്ടീവ് ഡോ.മെറിയം അദ്ബി അൽ ജലാഹ്മ പറഞ്ഞു.
കുഞ്ഞുങ്ങളുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിച്ച തീയതി, അവരുടെ മെഡിക്കൽ ഹിസ്റ്ററി തുടങ്ങി കുഞ്ഞുങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം ആരംഭിച്ചത്. കൂടാതെ അവരുടെ മെഡിക്കൽ ഫയൽ നൽകാൻ എസ്എംസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കേസ് കൈകാര്യം ചെയ്ത എല്ലാ മെഡിക്കൽ പ്രൊഫഷണലുകളേയും ഉൾപ്പെടുത്തി സമഗ്രവും വിപുലവുമായ അന്വേഷണം നടത്തും. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ട് വിവരങ്ങൾ ശേഖരിക്കുകയും മെഡിക്കൽ പിശകിന്റെ കാരണം നിർണ്ണയിക്കാൻ അതോറിറ്റി എല്ലാ കണ്ടെത്തലുകളും രേഖകളും ഒരു സാങ്കേതിക സമിതിക്ക് ഈ ആഴ്ച സമർപ്പിക്കുമെന്നും ഡോ. അൽ ജലാഹ്മ വ്യക്തമാക്കി. കേസ് അന്വേഷിക്കാൻ അധികൃതരെ ചുമതലപ്പെടുത്തിയ പബ്ലിക് പ്രോസിക്യൂഷന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.