മനാമ: മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിന് നാഷണൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) ഡയമണ്ട് പദവി ലഭിച്ചു. മികച്ച ഗുണമേന്മ ഉറപ്പുവരുത്താൻ തുടർച്ചയായി നടത്തുന്ന ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്ന് ഹോസ്പിറ്റൽ മാനേജ്മെൻറ് അറിയിച്ചു. ഏറ്റവും ഉയർന്ന ക്ലിനിക്കൽ നിലവാരവും മികച്ച സേവനവും ലഭ്യമാക്കാനാണ് തങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബഹ്റൈനിൽ രോഗപ്രതിരോധ, ചികിത്സാരംഗത്ത് പുതുയുഗം കറിക്കാനുള്ള ദൗത്യത്തിന് ലഭിച്ച അംഗീകാരമാണ് ഇതെന്നും മാനേജ്മെൻറ് വ്യക്തമാക്കി.
