
കൊച്ചി: വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കും ലേഖകന്‍ അനിരു അശോകനും ക്രൈംബ്രാഞ്ച് നല്കിയ നോട്ടീസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
വാര്‍ത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈല്‍ ഫോണും ഹാജരാക്കണമെന്നായിരുന്നു പി.എസ്.സിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ലേഖകനോട് ആവശ്യപ്പെട്ടിരുന്നത്. പി.എസ്.സിയുമായി ബന്ധപ്പെട്ട വാര്‍ത്തയിലായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണം. നോട്ടീസില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി, കേസ് ജനുവരി 16ന് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു.
