
ന്യൂഡൽഹി: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്ത് ഉല്-മോമിനാത്തിന്റെ ഇന്ത്യയിലെ റിക്രൂട്ട്മെന്റുകൾക്ക് ചുമതലപ്പെടുത്തിയിരുന്നത് ഡോക്ടർ ഷഹീനെയാണെന്നാണ് വിവരം. ഡോക്ടർ ഷഹീനിന്റെ കാറിൽ നിന്ന് പൊലീസ് തോക്കുകൾ പിടികൂടിയിരുന്നു. ലഖ്നൗ സ്വദേശിയായ ഡോക്ടർ ഷഹീൻ ഷാഹിദ ഫരീദാബാദിലെ അൽ–ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
പലപ്പോഴും വിചിത്രമായ പെരുമാറ്റമായിരുന്നു എന്നും, പലരും കാണാനെത്താറുണ്ടായിരുന്നുവെന്നും ഭീകരസംഘവുമായി ബന്ധമുള്ളതിന് അറസ്റ്റിലായ വനിതാ ഡോക്ടർ ഷഹീൻ ഷാഹിദിനെക്കുറിച്ച് സഹപ്രവർത്തകർ. കോളജിലെ അച്ചടക്കം പാലിക്കാൻ ഡോക്ടർ ഷഹീൻ തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജിൽ നിന്നു പുറത്തുപോകാറുണ്ട്. അവർക്കെതിരെ മാനേജ്മെന്റിന് പരാതി വരെ ലഭിച്ചിട്ടുണ്ട്.


