
മനാമ: ബഹ്റൈനിലെ സല്ലാഖിലെ പുതിയ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
ആഭ്യന്തര മന്ത്രി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ആഭ്യന്തര ഉപ മന്ത്രിയും പൊതുസുരക്ഷാ മേധാവിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സ്മാരക ഫലകം അനാച്ഛാദനം ചെയ്തുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ആധുനികവും കാര്യക്ഷമവും ജനകേന്ദ്രീകൃതവുമായ പോലീസ് സേവനം ലഭ്യമാക്കുക എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പോലീസ് സ്റ്റേഷൻ നിർമിച്ചതെന്ന് മന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷനുകളെ വേഗതയേറിയതും മികച്ചതും സമൂഹവുമായി കൂടുതൽ ബന്ധപ്പെട്ടതുമായ സേവന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണിതന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെ വാഹനങ്ങളും മറ്റു സേവന സംവിധാനങ്ങളും മന്ത്രി പരിശോധിച്ചു.
