ഇന്ത്യയിൽ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 15 ലണ്ടനില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ 18 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. കൊല്‍ക്കത്തിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ പോസിറ്റീവ് കേസാണിത്.
രോഗബാധിതനെ കൊല്‍ക്കത്തയിലെ ബലേഗാത്ത ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇയാളുടെ രക്ഷിതാക്കളും ഡ്രൈവറും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
രാജ്യത്ത് ഇതുവരെ 137 ഓളം പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 24 പേര് വിദേശികളാണ്. മൂന്ന് പേരാണ് കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത്.