
മനാമ: ബഹ്റൈനിലെ പുതിയ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവി എന്നിവർ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മുന്നിൽ അൽ സഖിർ കൊട്ടാരത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിനുള്ള ദേശീയ കർത്തവ്യങ്ങളിൽ വിജയം ആശംസിച്ചുകൊണ്ട് രാജാവ് രണ്ട് മന്ത്രിമാരെയും അഭിനന്ദിച്ചു. മന്ത്രിമാർ രാജാവിനെ നന്ദിയും അഭിനന്ദനവും അറിയിച്ചു.

