
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ 2023 വർഷത്തെ പുതിയ ഭരണസമിതി അധികാരമേറ്റു. പുതുവത്സര ദിനത്തിൽ വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിലാണ് അധികാര കൈമാറ്റം നടന്നത്. പ്രസിഡന്റായി ഫാ. റോജൻ പേരകത്ത് (ഇടവക വികാരി), വൈസ് പ്രസിഡന്റായി എ. മാത്യു വർക്കി, സെക്രട്ടറിയായി സന്തോഷ് ആൻഡ്രൂസ് ഐസക്, ട്രഷററായി പി.എം. ബൈജു, ജോ. സെക്രട്ടറിയായി മനോഷ് കോര, ജോ. ട്രഷററായി സിബു ജോൺ, മാനേജിങ് കമ്മിറ്റി അംഗങ്ങളായി ബാബു മാത്യു, ദീപു പോൾ, കുര്യാക്കോസ് കോട്ടയിൽ (ബിനു), ലിജോ കെ. അലക്സ്, പ്രതീഷ് മാത്യു, ഷാജി എം. ജോയി, എക്സ് ഒഫിഷ്യോ ആയി ഏലിയാസ് കെ. ജേക്കബ് എന്നിവർ ചുമതലയേറ്റു.
