
മനാമ :ബഹറിനിൽ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വീ ആർ വൺ കൂട്ടായ്മക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.MCMA ഹാളിൽ കൂടിയ മീറ്റിംഗിൽ രക്ഷാധികാരി ആയി ഷിഹാബ് കറുകപുത്തൂരിനെയും ഗ്രൂപ്പ് കോർഡിനേറ്റർ ആയി ഇസ്മായിൽ ദുബായ് പടിയെയും തിരഞ്ഞെടുത്തു.ഷഫീൽ യൂസഫ് ,ഹക്കീം കണ്ണൂർ ,റഫീഖ് തയ്യിൽ,നാസർ ഹലീമാസ്,ആഷിഖ് അൽ റബീഹ്,മുജൂസ് മുന്ന,അരുൺ ചന്ദ്രൻ,അൻവർ നീലഗിരി എന്നിവരെയും മുബീന മൻഷീർ ,മുഫീദ മുജീബ് ,ഗീതു സതീഷ് എന്നിവരെ ലേഡീസ് വിങ് അഡ്മിൻമാരായും ഹൈറു റസാഖ്, റമീന നാസർ എന്നിവരെ കോർഡിനേറ്റർ മാരായും തിരഞ്ഞെടുത്തു.യോഗത്തിൽ ജസീൽ കാപ്പാട്,അഫ്സൽ അബ്ദുള്ള എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു ആബിദ് താനൂർ നന്ദിയും പറഞ്ഞു.


