മനാമ: ബഹ്റൈനിലെ പ്രമുഖ സ്കൂളുകളിൽ ഒന്നായ ന്യൂ ഹൊറൈസൺ സ്കൂൾ പുതിയ വിദ്യാർത്ഥി കൗൺസിലും പി ടി എ ഭരണസമിതിയും രൂപീകരിച്ചു. ബഹ്റൈൻ ഗൾഫ് അലൂമിനിയം റോളിങ്ങ് മിൽ സീനിയർ ഗ്രൂപ്പ് ഐ സി ടി മാനേജർ ഖാലിദ് റാഷിദ് ജലാൽ ഭദ്രദീപം തെളിയിച്ചു. എൻ എച്ച് എസ് ചെയർമാൻ മിസ്റ്റർ ജോയ് മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ്, വൈസ് പ്രിൻസിപ്പൽ നിർമല, നിഷ എന്നിവർ സെഗയ്യ, സിഞ്ച് ക്യാമ്പസിലെ വിദ്യാർത്ഥി കൗൺസിൽ അംഗങ്ങൾക്കും പി ടി എ ഭരണ സമിതി അംഗങ്ങൾക്കും ബാഡ്ജുകളും വൃക്ഷ തൈകളും വിതരണം ചെയ്തു. സിഞ്ച് ക്യാമ്പസ് പി ടി എ പ്രസിഡന്റ് ആയി ഷംനാദ് ഷംസുദീനും സെഗയ്യ ക്യാമ്പസിലെ പി ടി എ പ്രസിഡന്റ് ആയി റേച്ചൽ ശേഖറും സ്ഥാനമേറ്റു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി