മനാമ: ന്യൂ ഹൊറിസോൺ സ്കൂൾ 2024-25 അധ്യയനവർഷത്തേക്കുള്ള പുതിയ സ്റ്റുഡന്റ്സ് കൗൺസിൽ, സ്കൂൾ രക്ഷാകർതൃ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് അഹ്ലി ക്ലബിൽ നടന്നു.
ക്യാപിറ്റൽ ഗോവെർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി മുഖ്യാതിഥിയായിരുന്നു.
വൺ ബഹ്റൈൻ ഹോസ്പിറ്റാലിറ്റി ജനറൽ മാനേജർ ആന്റണി പൗലോസ് വിശിഷ്ടാതിഥിയുമായിരുന്നു.
ന്യൂ ഹൊറിസോൺ സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, സെഗായ കാമ്പസ് പ്രിൻസിപ്പൽ നിർമല ആഞ്ചലോസ്, സിഞ്ച്, സെഗ്യ കാമ്പസുകളിൽനിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.