മനാമ: ബഹ്റൈനില്‍ പുതിയൊരു ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സ്ഥലം നല്കി.
രാജ്യത്തെ എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുകയും സംസ്കാരങ്ങളും നാഗരികതകളും തമ്മിലുള്ള അടുത്ത ബന്ധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സമീപനത്തെ കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്‍സ് (കെ.എച്ച്.ജി.സി) ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പ്രശംസിച്ചു. സീഫ് ഏരിയയില്‍ പുതിയ പള്ളി പണിയുന്നതിനുള്ള കരാര്‍ ഒപ്പിടുന്ന വേളയിലായിരുന്നു ഷൈഖ് അബ്ദുല്ലയുടെ പരാമര്‍ശം.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പിന്തുണ ചൂണ്ടിക്കാട്ടിക്കൊണ്ട്, ബഹ്റൈന്‍ സമൂഹത്തിലെ ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് പുതിയ പള്ളിയെന്ന് ഡോ. ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.
ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ബോര്‍ഡിനെയും പള്ളിയുടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നവരെയും അദ്ദേഹം അഭിനന്ദിച്ചു.