മനാമ: ജ്വല്ലറി അറേബ്യയുടെ ഏറ്റവും പുതിയ തീയതികൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ പ്രദർശനമാണ് 2021 ലേക്ക് മാറ്റിവച്ചത്. നവംബർ 23 മുതൽ 27 വരെയാണ് പുതിയ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലുതും സ്വീകാര്യയുള്ളതുമായ ജ്വല്ലറി എക്സിബിഷനുകളിൽ ഒന്നാണ് ജ്വല്ലറി അറേബ്യ. പ്രധാനമന്ത്രി എച്ച്ആർഎച്ച് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ജ്വല്ലറി അറേബ്യയിൽ 30 രാജ്യങ്ങളിൽ നിന്നായി 550 ൽ അധികം പ്രദർശകരാണ് പങ്കെടുക്കുന്നത്.