മനാമ: അൽ മദീന ഫാഷൻസിന്റെ പുതിയ ശാഖ ഗുദൈബിയയിൽ പ്രവർത്തനമാരംഭിച്ചു. ഷോപ്പിന്റെ ഉത്ഘാടനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ലുക്മാൻ അവറാൻ അനാർക്കലി മരിക്കാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി ചടങ്ങിൽ പങ്കെടുത്തു. സ്റ്റാർ വിഷൻ ഇവന്റസ് ആണ് ഇവെന്റ്സ് ഒരുക്കിയത്. ഉത്ഘാടനത്തോടനുബന്ധിച്ച് ബൈ വൺ ഗെറ്റ് വൺ ഓഫാറുകളും ഓരോ 50 ദിനാർ പർച്ചേസിനും ഒരു സർപ്രൈസ് സമ്മാനവും ഉപഭോക്താക്കൾക്കായി ഒരുക്കിയിരുന്നു.