വിനോദ യാത്രക്കിടെ നേപ്പാളില്‍ വെച്ച് വിഷവാതകം ശ്വസിച്ച് ദാരുണമായി കൊല്ലപ്പെട്ട പ്രവീണ്‍കുമാറും കുടുംബവും യാത്രയായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ഇന്ന് അവര്‍ക്കായി ഒരു സ്മാരകം ഉയരുകയാണ്. മരിച്ച പ്രവീണ്‍ കുമാറിന്റെ മാതാപിതാക്കളായ കൃഷ്ണന് നായരും പ്രസന്നകുമാരിയുമാണ് മകന്റെ ഓര്മയിക്കായി സ്മാരകം നിര്‍മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.
ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ഒരേ ചിതയില്‍ അവര്‍ അഗ്നിനാളങ്ങളിലേക്കു മറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഒരുമിച്ചു കളിച്ചു വളര്‍ന്ന 3 പിഞ്ചോമനകള്‍ ഒരുമിച്ച് അന്തി ഉറങ്ങുന്ന മണ്ണില്‍ കൂട്ടായി ഇരുവശത്തുമുള്ള ചിതയില്‍ അച്ഛനും അമ്മയും. മകന്റെയും മരുമകളുടെയും ലാളിച്ചു കൊതിതീരും മുമ്പേ പറന്നകന്ന ചെറുമക്കളുടെയും കണ്ണീര് സ്മരണയ്ക്കായി ഒരു സ്മാരകമൊരുക്കിയിരിക്കുകയാണ് മരിച്ച പ്രവീണ്‍ കുമാറിന്റെ മാതാപിതാക്കളായ കൃഷ്ണന് നായരും പ്രസന്നകുമാരിയും.