ഭെയ്രാവ: ചൈനീസ് വാക്സിനല്ല, തങ്ങള്‍ ഇന്ത്യന്‍ വാക്സിനാണ് ഉപയോഗിക്കാനുദ്ദേശിക്കുന്നതെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 12 ദശലക്ഷം വാക്സിന് ഡോസുകള്‍ നല്‍കാനുള്ള കരാറില്‍ നേപ്പാള്‍ ഗ്യാവാലി ജനുവരി 14ന് ഒപ്പുവയ്ക്കും. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്ശനസമയത്തായിരിക്കും കരാര്‍ ഒപ്പിടുക. വിദേശകാര്യ മന്ത്രി ജയശങ്കറുമായി പ്രദീപ് കൂടിക്കാഴ്ചയും നടത്തും. നേപ്പാളിന്റെ പ്രതികരണം ഏറെ രാഷ്ട്രീയപ്രാധാന്യമുള്ളതാണെന്ന് രാഷ്ട്രീയനിരീക്ഷകരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


