നീറ്റ്-യുജി 2022 പരീക്ഷാഫലം സെപ്റ്റംബർ ഏഴിന് പ്രഖ്യാപിക്കും. താൽക്കാലിക ഉത്തരസൂചിക, ഒഎംആർ സ്കാൻ ചെയ്ത ചിത്രം, റസ്പോൺസസ് എന്നിവ ഓഗസ്റ്റ് 30 ന് neet.nta.nic.in അപ്ലോഡ് ചെയ്യും.
ഉത്തരസൂചികയെയും റസ്പോൺസിനെയും കുറിച്ച് പരാതിയുള്ളവർക്ക് അവ ചോദ്യം ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഒരു ഉത്തരസൂചികയും ഒരു റസ്പോൺസും ചലഞ്ച് ചെയ്യുന്നതിന് 200 രൂപവീതം ഫീസ് അടയ്ക്കണം. ഒ.എം.ആർ ഷീറ്റിന്റെ സ്കാൻ ചെയ്ത ചിത്രം ആപ്ലിക്കേഷനിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ ലഭ്യമാക്കും. വിശദമായ നടപടിക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
