മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ഈ വർഷം സെപ്തംബർ 12ന് നടക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. നീറ്റിനായി ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് അപേക്ഷാ പ്രക്രിയ ആരംഭിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. രാജ്യത്താകെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ സംഘടിപ്പിക്കുക എന്ന് മന്ത്രി അറിയിച്ചു. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വെബ്സൈറ്റുകൾ വഴി പരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള പ്രക്രിയയകള് നാളെ വൈകീട്ട് അഞ്ച് മണിയോടെ ആരംഭിക്കും.
