നെടുമങ്ങാട്: നെടുമങ്ങാട് ആനാട് ബാങ്ക് ജംഗ്ഷനിലെ നളന്ദ ടവറിലെ ഫ്ലാറ്റിൽ യുവതിയും യുവാവും തീകൊളുത്തി ആത്മഹത്യ ചെയ്തു. ബിന്ദു 29 അഭിലാഷ് 37 എന്നിവരാണ് ആത്മഹത്യ ചെയ്തത്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ബിന്ദു രണ്ടര വർഷമായി അഭിലാഷുമൊത്തു താമസിച്ചുവരികയായിരുന്നു. വിദേശത്തായിരുന്ന അഭിലാഷ് ഇന്നലെ നാട്ടിൽ മടങ്ങിയെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തത്. ദാമോദരന്റെയും ഉഷയുടെയും മകളായ ബിന്ദുവിന് ആദ്യ ബന്ധത്തിൽ ആറ് വയസ്സുള്ള ഒരു മകളുണ്ട്. ബിന്ദുവും അഭിലാഷും ആനാട് സ്വദേശികളാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
