തിരുവനന്തപുരം: എൻഡിഎ തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർത്ഥി സംഗമം തിരുവനന്തപുരത്ത് വെച്ച് നടന്നു. കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ.ഡി.എയുടെ വികസന രേഖ കെ.സുരേന്ദ്രൻ പ്രശസ്ത സിനിമാതാരമായ സുരേഷ് ഗോപി എം.പിക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ഒ.രാജഗോപാൽ എം.എൽ.എ, പി.കെ കൃഷ്ണദാസ്, പി.സുധീർ, സി.ശിവൻകുട്ടി, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു


