തിരുവനന്തപുരം: യുപിയിലെ ലഖംപൂർ വേദിയിൽ കർഷക സമരത്തിനിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി 8 കർഷകരെ ദാരുണമായ അന്ത്യത്തിന് ഇടയാക്കിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര പുറത്താക്കണമെന്നും വിവാദമായ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻ.സി.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി രാജ്ഭവന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പരിപാടി എം.എൽ.എ തോമസ് ഉദ്ഘാടനം ചെയ്തു .
എൻ.സി.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഷാജി, ജില്ലാ നേതാക്കന്മാരായ അഡ്വ. സ്വാമിനാഥൻ, ആർ.എസ് സുനിൽകുമാർ , ഇടകുന്നിൽ മുരളി , സി. അജികുമാർ , ഡി. സൂര്യകാന്ത് , അഡ്വ. സജയൻ , അനൂപ് വെഞ്ഞാറമൂട് തുടങ്ങിയവർ സംസാരിച്ചു.
