ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് ഇടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും കേസെടുക്കും. ലഹരി ഇടപാടിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നാളെ എൻസിബി ഉദ്യോഗസ്ഥർ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെത്തി വിവരങ്ങൾ ഔദ്യോഗികമായി ശേഖരിക്കും.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
മയക്കു മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ ആറാം പ്രതിയാണ് ബിനീഷ് കോടിയേരി. കേസിൽ അറസ്റ്റിലായ ബിനീഷ് നിലവിൽ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ്. ബിനീഷിനെ വിശദമായി ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ തീരുമാനം. കേസിലെ മുഖ്യപ്രതിയായ അനൂപിനൊപ്പമായിരിക്കും ബിനീഷിനെ ചോദ്യം ചെയ്യുക.
ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് മുഹമ്മദ് നേരത്തെ എൻഫോഴ്സ്മെന്റിന് മൊഴി നൽകിയിരുന്നു. ഇതാണ് ബിനീഷിനെതിരെ നിർണായക തെളിവായത്. 50 ലക്ഷത്തിലധികം രൂപ അനൂപ് സമാഹരിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്. അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ് ബിനീഷ് കോടിയേരിയാണെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.