
മനാമ: ബഹ്റൈനില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കാനും അവരുടെ വാറ്റ് പാലിക്കല്‍ വര്‍ധിപ്പിക്കാനും ആരംഭിച്ച ‘മുസാനദ’ പദ്ധതിയുടെ ഭാഗമായി നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ (എന്‍.ബി.ആര്) മുഖാമുഖം പരിപാടി നടത്തി.
വിവിധ മേഖലകളിലുടനീളമുള്ള ചെറുകിട ഇടത്തരം സംരംഭകരുടെ വിപുലമായ പങ്കാളിത്തം പരിപാടിയിലുണ്ടായി. അവര്‍ക്ക് എന്‍.ബി.ആറിന്റെ സ്പെഷ്യലിസ്റ്റുകളുമായി നേരിട്ട് സംവദിക്കാനും വാറ്റ് പാലിക്കല്‍ സുഗമമാക്കുന്ന നടപടിക്രമങ്ങളെക്കുറിച്ച് പ്രായോഗിക അറിവുകള്‍ നേടാനും സാധിച്ചു.
വാറ്റ് രജിസ്ട്രേഷന് നടപടിക്രമങ്ങള്‍, രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യല്‍, വാറ്റ് റിട്ടേണ്‍ സമര്‍പ്പണങ്ങള്‍ ലളിതമാക്കല്‍, കണക്കാക്കിയ വിലയിരുത്തലുകളിലെ ഭേദഗതികള്‍, പേയ്മെന്റുകള്‍ കൈകാര്യം ചെയ്യല്‍, ഡീരജിസ്ട്രേഷന്‍ സംവിധാനം ഉപയോഗിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ അവബോധ പരിപാടിയാണ് നടന്നത്.
