കൊച്ചി: കൊച്ചിയിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഉദ്യോഗസ്ഥന് ആദരവ് അറിയിച്ച് നാവികസേന. ഗ്രൗണ്ട് ക്രൂവായ മധ്യപ്രദേശ് സ്വദേശി ജോഹീന്ദറാണ് മരിച്ചത്. കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് മെയിന്റനൻസ് ജോലികൾക്കിടയിലാണ് അപകടമുണ്ടായത്. നാവികസേനയിലെ ഏറ്റവും പഴക്കമേറിയ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഐഎൻഎസ് ഗരുഡയുടെ റൺവേയിലായിരുന്നു അപകടം സംഭവിച്ചത്. മെയിന്റനൻസ് ജോലിക്കിടയിൽ റൺവേയിലൂടെ നീങ്ങവെ ഹെലികോപ്റ്റർ അപകടത്തിൽ പെടുകയായിരുന്നു. റൺവേയിലുണ്ടായിരുന്ന ജോഹീന്ദർ അപകടത്തിൽ പെടുകയായിരുന്നു. കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടം; ഒരാൾ മരിച്ചു
ഹെലികോപ്പ്റ്ററിനുള്ളിലുളളിൽ ഉണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾക്ക് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. പരിക്കേറ്റ നാവികരെ നാവികാസ്ഥാനത്തുള്ള സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷിക്കാൻ ബോർഡ് ഓഫ് എൻക്വയറിക്ക് ഉത്തരവിട്ടിട്ടതായും നേവി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.